കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ
26 അംഗ വൈറ്റ് ഗാർഡ് ടീം സേവനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യാക പരിശീലനം ലഭിച്ച വൈറ്റ്ഗാർഡ് അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. കൊയിലാണ്ടി ലീഗ് ഓഫീസിൽ നിന്ന് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് നേതാക്കളായ കെ.കെ റിയാസ്, ഫാസിൽ നടേരി,സമദ് നടേരി, ശഫീഖ് തിക്കോടി, പി.കെ മുഹമ്മദലി, ബാസിത്ത് കൊയിലാണ്ടി, സലാം ഒടക്കൽ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
കൊയിലാണ്ടിയിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീം വയനാട് ദുരന്തഭൂമിയിലേക്ക്
Aug 3, 2024, 7:04 am GMT+0000
payyolionline.in
വയനാട്ടിൽ അനാഥരായവർ ഒറ്റക്കാവില്ല , ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കുമെന്ന് റ ..
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, തെരച്ചിൽ ഊർജ്ജിതം; 206 പേരെ ക ..