കൊയിലാണ്ടിയിൽ നവകേരള സദസ്സിൻ്റെ വിളംബര ജാഥ വർണ്ണാഭമായി

news image
Nov 23, 2023, 2:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: 25 ന് നടക്കുന്ന നവകേരള സദസ്സിൻ്റെ വിളംബര ജാഥ വർണ്ണാഭമായി. മുത്തുക്കുടകൾ, വർണ്ണ ബലൂണുകൾ, ശിങ്കാരിമേളം, ഹരിത കർമ്മ സേന പ്രവർത്തകർ, തിറ, കോൽ നവകേരള സക്കളി, തുടങ്ങിയവ അകമ്പടിയേകി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റിയായിരുന്നു വിളംബര ജാഥ.

 

 

 

 

 

ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ഒപ്പന, കളരി സംഘങ്ങൾ, തുടങ്ങിയവ വിളംബര ജാഥയ്ക്ക് മാറ്റുകൂട്ടി., നവകേരളം നോഡൽ ഓഫീസർ എൻ.ഷീജ, തഹസിൽദാർ സി.പി.മണി, എം.എൽ.എ കാനത്തിൽ ജമീല, മുൻ എം.എൽഎ.മാരായ കെ.ദാസൻ, പി.വിശ്വൻ , നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈ.ചെയ. കെ. സത്യൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പി.ബാബുരാജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ഇ.കെ.അജിത്ത്, കെ.കെ.മുഹമ്മദ്, ടി.കെ.ചന്ദ്രൻ ,ഇ.എസ്.രാജൻ, അഡ്വ.സുനി ൽ മോഹൻ, കെ.ടി.എം.കോയ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe