കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് കൊയിലാണ്ടി ഗവ. കോളേജിൽ തുടക്കമായി. കാനത്തിൽ ജമീല എം എൽ എ പന്ത് തട്ടി മത്സരം ഉദ്ഘാടനം ചെയ്തു. തുടർന്ന് കായിക താരങ്ങളെ പരിചയപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പന്ത്രണ്ടു കോളേജുകളിൽ നിന്നുള്ള പുരുഷ വിഭാഗം മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി വി ഷാജി, അൻവർ സാദത്, ഡോ. അനീഷ് ബാബു പി വി, ഡോ. മുരളീധരൻ, ബെന്നി ആയെന്റവിട എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കൊയിലാണ്ടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

Oct 18, 2023, 2:29 pm GMT+0000
payyolionline.in
മലയാളി മാധ്യമപ്രവർത്തകയുടെ കൊലപാതകം: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക് ..
കാസര്‍കോട് ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ചു; വിദ്യാര്‍ഥിക്ക് ദാരു ..