കൊയിലാണ്ടിയിൽ കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാസേന

news image
Dec 5, 2023, 3:12 pm GMT+0000 payyolionline.in

കൊയിലാണ്ടി:കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാസേന .  ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ  മുത്താമ്പി പാലത്തിന് സമീപം കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യുന്ന  ഉത്തർപ്രദേശ് കാരനായ അങ്കിത്(18)ന്റെ  കൈ യാണ് ജ്യൂസ് മെഷ്യനിൽ  കുടുങ്ങിയത്.

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ  ഓഫീസർ പി.കെ.ശരത്തിൻ്റെ  നേതൃത്വത്തിൽ എത്തുകയും മെഷീൻ പാർട്സുകൾ അഴിച്ചുമാറ്റി യുവാവിന്റെ കൈ പുറത്തെടുക്കുകയും ചെയ്തു. കൈപ്പത്തി ചതഞ്ഞ ഇദ്ദേഹത്തെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു. സേനാംഗങ്ങൾ ആയ പി കെ ബാബു,ഹേമന്ത്, ഇർഷാദ്, അനൂപ് എൻപി, ശ്രീരാഗ്, സജിത്ത് പി, നിധിൻരാജ്, സോമകുമാർ, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പടം.. അങ്കിതിൻ്റെ കൈ ജ്യൂസ് മെഷ്യനിൽ നിന്നും പുറത്തെടുക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe