കൊയിലാണ്ടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂർമനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 2.30 ഓടെ ഇയാൾ സഞ്ചരിച്ച ബൈക്ക് അരിക്കുളം ഒറവിങ്കൽ താഴ കാനയിൽ വീണു കിടക്കുന്നത് കണ്ട് മറ്റ് വാഹ യാത്രക്കാർ നോക്കിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കുകയും 108 ആംബുലൻസ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു.ഗൾഫിലായിരുന്ന അർജുൻ കുറച്ചു ദിവസമെ ആയിട്ടുള്ളൂ നാട്ടിൽ എത്തിയിട്ട്. അച്ഛന്: ഗണേശന്. അമ്മ: സുശീല. സഹോദരൻ: പ്രണവ്.
ബൈക്ക് അപകടം: അരിക്കുളം സ്വദേശിക്ക് ദാരുണാന്ത്യം
Aug 30, 2024, 8:21 am GMT+0000
payyolionline.in
ഷോളയാർ ഡാമിൽ ഒരു ഷട്ടർ തുറന്നു; ജലനിരപ്പുയരാൻ സാധ്യത, ചാലക്കുടി പുഴയുടെ തീരത് ..
പയ്യോളി നാഷണൽ ഹൈവേയിലെ മലിന ജലം ഒഴുക്കിവിടുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു