പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ; പ്രതി റിമാൻഡിൽ

news image
Aug 2, 2022, 6:12 pm IST payyolionline.in

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. നടേരി മഞ്ഞളാട് കുന്ന് അഷറഫ് (34 ) കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സി.ഐ.എൻ.സുനിൽകുമാർ, എസ്, ഐ.മാരായ എം.എൽ.അനുപ് , എം.എം.വിശ്വനാഥൻ, എസ്.സി.പി.ഒ.ബിനീഷ്, തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.

പ്രതി നേരത്തെ പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണവുംപണവും മോഷണ കേസിലെ കൂട്ടുപ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടു ചെയ്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe