കൊച്ചി: സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂകളിൽ നിന്ന്നിന്ന് വിനോദയാത്ര പോയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർസെക്കൻഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്. ഇതിൽ ഒരു കുട്ടി ആശുപത്രിയിൽ തുടരുകയാണ്.
