കോഴിക്കോട് : മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവിൽ കേസ് എടുത്തിട്ടില്ല.
കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും, മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

Nov 16, 2023, 6:01 am GMT+0000
payyolionline.in
പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരി ..
കുതിച്ചുചാട്ടത്തിൽ വിശ്രമിച്ച് സ്വർണവില; വിപണി നിരക്ക് അറിയാം