കേരള മീഡിയ അക്കാദമി ജേര്‍ണലിസം പിജി ഡിപ്ലോമ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ആ​ഗസ്റ്റ് 10

news image
Aug 3, 2022, 3:42 pm IST payyolionline.in

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ വിഷയങ്ങളിലാണ് അവസരം. ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

 

 

 

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ്‌ 31, 2022 ന്  28 വയസ്സ് കവിയരുത്. പട്ടികജാതി /പട്ടികവര്‍ഗ /ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് പ്രായത്തിൽ  ഇളവും  ഫീസിളവും ഉണ്ടാകും. ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടേയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ ഒരുവര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ. ഓൺലൈൻ അല്ലെങ്കിൽ  ബാങ്ക് മുഖേന പണമടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2422275.  ഇ-മെയില്‍: [email protected]

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe