കേരള ബുക്ക് മാര്‍ക്ക് സഞ്ചരിക്കുന്ന പുസ്തകശാല; വടകരയില്‍ പര്യടനം തുടങ്ങി

news image
Oct 9, 2013, 6:38 pm IST payyolionline.in

വടകര: കേരള സര്‍ക്കാര്‍ സ്ഥാപനമായ ബുക്ക് മാര്‍ക്ക് ആഭിമുഖ്യത്തിലുള്ള സഞ്ചരിക്കുന്ന പുസ്തകശാല ആരംഭിച്ചു. മടപ്പള്ളി ഗവ: കോളേജ് അങ്കണത്തില്‍ ബുക്ക്മാര്‍ക് ഡയറക്ടര്‍ സുനില്‍ മടപ്പള്ളി, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ വേണുഗോപാലിന് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി.വി അബ്ദുള്‍ നൂര്‍ അദ്ധ്യക്ഷത വഹിച്ചു. വി. ജയന്തന്‍, കുമാരന്‍ രാമത്ത്, വി.അനീഷ് കുമാര്‍, ആര്‍.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, പൂരാരേഖ വകുപ്പ്, ഗവണ്‍മെന്റ് പ്രസ്സ്, നാഷണല്‍ ബുക്ക് ട്രസ്റ്റ്, ചലചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, പി.ആര്‍.ഡി പ്രസ് അക്കാദമി, കേരള കലാമണ്ഡലം, ഫോക്ക് ലോര്‍ അക്കാദമി, എസ്.ആര്‍.സി തുടങ്ങി ഇരുപതില്‍പരം സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങളോടൊപ്പം തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ പ്രസാധകരുടേയും പതിനായിരത്തിലേറെ ശീര്‍ഷകങ്ങളിലുള്ള ഈടുറ്റ ഗ്രന്ഥങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍, അത്യാകര്‍ഷകമായ വിലക്കുറവില്‍ സഞ്ചരിക്കുന്ന പുസ്തക ശാലയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം. വെള്ളിയാഴ്ചവരെ പുസ്തകവണ്ടി മടപ്പള്ളി കോളേജില്‍ വെച്ച് വില്‍പ്പന നടത്തും. തുടര്‍ന്ന് വടകരയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും പര്യടനം നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe