കേരളത്തെ നന്ദിഗ്രാമമാക്കാൻ പോകുന്ന പദ്ധതിയാണ് കെ റെയിലെന്ന് വി.ഡി സതീശൻ

news image
Nov 23, 2021, 1:10 pm IST

തിരുവനന്തപുരം: കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയായാണ്. കൊല്ലം കുണ്ടറയിൽ കെ റെയിലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

കെ റെയിലിന് എവിടെ നിന്നാണ് സർക്കാർ പണം കണ്ടെത്തുന്നത്? ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണെന്ന് സർക്കാർ പറയണം. എത്ര യാത്രക്കാരെ ഉൾക്കൊള്ളാനാവും? കാസർകോടും തിരുവനന്തപുരത്തും എന്ത് വ്യാപാരമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന് സതീശന്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്താതെ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും വി.ഡി സതീശൻ ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe