കേരളത്തിൽ സ്ഫോടന പരമ്പരക്ക് പദ്ധതിയിട്ടെന്ന കേസ്; പ്രതിക്കെതിരായ എൻഐഎ കോടതി വിധി ഇന്ന്

news image
Feb 7, 2024, 4:44 am GMT+0000 payyolionline.in

കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐസിസ് പ്രവർത്തകൻ റിയാസ് അബൂബക്കറിനെതിരായ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കാണ് കൊച്ചി എൻഐഎ കോടതി വിധി പറയുക. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്.

 

ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻഐഎ കണ്ടെത്തൽ. യുഎപിഎ യിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങൾ ആണ് ചുമത്തിയത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിൽനിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കമുള്ളവയാണ് തെളിവായി ഹാജരാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe