കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്‌ക്കാൻ കേന്ദ്രശ്രമം: മുഖ്യമന്ത്രി

news image
Feb 2, 2023, 10:50 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്‌ക്കാനാണ് കേന്ദ്രസർക്കാർ ശ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം തടയാൻ ബിജെപിയും കോൺഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെടുന്നെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കേരളം കടക്കെണിയിലെന്ന് ബോധപൂര്‍വ്വം കുപ്രചരണം നടത്തുന്നു. കേന്ദ്രത്തിന്റെ അനുമതിയോടെയാണ് കോവിഡ് കാലത്ത് വായ്‌പയെടുത്തത്. കോൺഗ്രസ് അത് ധൂർത്തായി ചിത്രീകരിച്ചു. പ്രതിപക്ഷ കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe