കേന്ദ്രമന്ത്രി വി. മുരളീധരൻ ഈ മാസം 15ന് സൗദി അറേബ്യ സന്ദര്‍ശിക്കും

news image
Jan 11, 2023, 2:34 am GMT+0000 payyolionline.in

റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയുമായ വി. മുരളീധരൻ ഈ മാസം 15 മുതൽ 17 വരെ സൗദി അറേബ്യ സന്ദർശിക്കും. ഔദ്യോഗിക പര്യടന പരിപാടികളുമായി 15ന് ദമ്മാമിലാണ് ആദ്യമെത്തുക. 17ന് റിയാദിലെത്തും. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ടാകും.

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും ഒരുക്കുന്നുണ്ട് എന്നാണ് വിവരം. ഇതിനു പുറമെ സാമൂഹിക സംഘടനാ പ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും മന്ത്രിയെ കാണാൻ അവസരമുണ്ടായേക്കും. മുമ്പ് പലതവണ സൗദിയിലേക്ക് വരാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതാദ്യമായാണ് മന്ത്രിയെന്ന നിലയിലും അല്ലാതെയും വി. മുരളീധരന്റെ സൗദി സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞവർഷം സെപ്റ്റംബർ 10ന് സൗദിയിൽ സന്ദർശനം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe