കേന്ദ്രത്തിനെതിരായ​ പോരാട്ടത്തിൽ കേരളത്തിനൊപ്പം തമിഴ്നാടും: പിന്തുണയുമായി എം കെ സ്റ്റാലിൻ

news image
Feb 6, 2024, 7:58 am GMT+0000 payyolionline.in

തിരുവനന്തപുരം> കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ബിജെപിയ്ക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കുമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.

ഡൽഹി  ജന്തർ ജന്തറിൽ എട്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. സമരത്തിനെതിരെ കേരളത്തിലെ കോൺ​ഗ്രസ് മുഖം തിരഞ്ഞ് നിൽക്കുമ്പോൾ കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe