കെ.എൽ രാഹുലും ആതിയയും ഉടൻ വിവാഹിതരാവും; വെളിപ്പെടുത്തി സുനിൽ ഷെട്ടി

news image
Nov 20, 2022, 1:00 pm GMT+0000 payyolionline.in

ഇന്ത്യൻ ക്രിക്കറ്റ് താരം കെ. എൽ രാഹുലും മകൾ ആതിയയും ഉടനെ വിവാഹിതരാവുമെന്ന് നടൻ സുനിൽ ഷെട്ടി. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ച് നടൻ പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ വിവാഹമുണ്ടാകുമെന്നാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

ഖണ്ഡാലയിലെ സുനി ഷെട്ടിയുടെ ബംഗ്ലാവിൽവെച്ചാകും താരവിവാഹം നടക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയോട് താരകുടുംബം പ്രതികരിച്ചിരുന്നില്ല. രാഹുലിന്റെ സമയം പരിഗണിച്ചായിരിക്കും വിവാഹ തീയതി നിശ്ചയിക്കുക.

നേരത്തെ നൽകിയ മറ്റൊരു അഭിമുഖത്തിലും മകളുടെ വിവാഹത്തെ കുറിച്ച് നടൻ വാചാലനായിരുന്നു. ‘പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ മകൾ വിവാഹം കഴിക്കണം, പക്ഷേ രാഹുലിന് ഒരു ഇടവേള വേണം. അത് എപ്പോൾ സംഭവിക്കുമെന്ന് കുട്ടികൾ തീരുമാനിക്കും. കാരണം രാഹുലിന്റെ കലണ്ടർ കണ്ടാൽ നിങ്ങൾ ഭയപ്പെടും. 1-2 ദിവസത്തെ ഇടവേള മാത്രമേ ഉള്ളൂ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കല്യാണം നടക്കില്ല. സമയം കിട്ടുന്നത് പോലെ കല്യാണം തീരുമാനിക്കും ‘ എന്നായിരുന്നു സുനിൽ ഷെട്ടി പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വർഷമായി ആതിയ ഷെട്ടിയും കെ.എൽ. രാഹുലും തമ്മിൽ പ്രണയത്തിലാണ്. ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe