കെപിസിസി സമിതിയായി; നാലിലൊരാൾ പുതുമുഖം , പയ്യോളിയില്‍ നിന്ന് മഠത്തിൽ നാണു മാസ്റ്റര്‍

news image
Sep 14, 2022, 5:23 am GMT+0000 payyolionline.in

തിരുവനന്തപുരം : പാർട്ടി വിട്ടവർക്കും പ്രായാധിക്യമുള്ളവർക്കും പുറമേ പ്രവർത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെക്കൂടി ഒഴിവാക്കിയാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പിച്ചത്.

 

കെപിസിസി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ഒഴിവും പുതുമുഖങ്ങൾക്കായി നീക്കിവച്ചു. ആകെ 77 പേരാണ് ആദ്യമായി സമിതിയിലെത്തുന്നത്. 28 വനിതകളാണ് പട്ടികയിലുള്ളത്. 282 ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 282 പേരെയും പുതിയ 3 ബ്ലോക്ക് കമ്മിറ്റികളുടെ ഭാഗമായി 3 പേരെയും ഉൾപ്പെടുത്തിയതാണ് 285 അംഗ കെപിസിസി പട്ടിക. ഇതിനു പുറമേ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമാരായ എ.കെ.ആന്റണി, വയലാർ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജൻ, കെ.മുരളീധരൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ, എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിയമസഭയിലെ പാർലമെന്ററി പാർട്ടി അംഗങ്ങളായ 14 പേരെയും ഉൾപ്പെടുത്തി.

 

പരേതനായ പ്രതാപവർമ തമ്പാന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയുടെ നടപടിക്രമങ്ങൾ നടക്കുമ്പോൾ അദ്ദേഹം അന്തരിച്ചിരുന്നില്ല. പകരം മറ്റൊരാളെ ഉൾപ്പെടുത്തും.

ഓരോ ജില്ലയിൽ നിന്നുമുള്ള കെപിസിസി അംഗങ്ങൾ:

∙ കോഴിക്കോട് 

ഐ.മൂസ, ബാലകൃഷ്ണൻ കിടാവ്, വി.എം.ചന്ദ്രൻ, കെ.എം.അഭിജിത്, സി.വി.കുഞ്ഞിക്കൃഷ്ണൻ, കെ.ടി.ജെയിംസ്, റെനവല്ലി ടീച്ചർ, മഠത്തിൽ നാണു, കെ.ബാലനാരായണൻ, സത്യൻ കടിയനാട്, കെ.രാമചന്ദ്രൻ, കെ.എം.ഉമ്മർ, പി.എം.നിയാസ്, കെ.പി.ബാബു, എം.കെ.രാഘവൻ, കെ.വി.സുബ്രഹ്മണ്യൻ, കെ.പി.ഉണ്ണിക്കൃഷ്ണൻ, പി.വി.ഗംഗാധരൻ, കെ.ജയന്ത്, ആദം മുൽസി, എൻ.സുബ്രഹ്മണ്യൻ, വിദ്യ ബാലകൃഷ്ണൻ, കെ.സി.അബു, പി.സി.ഹബീബ് തമ്പി, എൻ.കെ.അബ്ദുൽ റഹ്മാൻ, എ.അരവിന്ദാക്ഷൻ.

 

 

∙ തിരുവനന്തപുരം

വർക്കല കഹാർ, രമണി പി.നായർ, ജെ.എസ്.അഖിൽ, എച്ച്.പി.ഷാജി, കെ.എസ്.ഗോപകുമാർ, എൻ.സുദർശനൻ, ചെമ്പഴന്തി അനിൽ, കരകുളം കൃഷ്ണപിള്ള, എൻ.ശക്തൻ, ഇ.ഷംസുദ്ദീൻ, കെ.എസ്.ശബരീനാഥൻ, അടൂർ പ്രകാശ്, ആർ.വൽസലൻ, അൻസജിത റസൽ, നെയ്യാറ്റിൻകര സനൽ, കെ.മോഹൻകുമാർ, കൊല്ലിയൂർ ദിവാകരൻ നായർ, മണക്കാട് സുരേഷ്, ആറ്റിപ്ര അനിൽ, ശാസ്തമംഗലം മോഹൻ, ടി.ശരത്ചന്ദ്രപ്രസാദ്, വി.എസ്.ശിവകുമാർ, ഡി.സുദർശനൻ, ശശി തരൂർ, പി.കെ.വേണുഗോപാൽ, ചെറിയാൻ ഫിലിപ്, എം.എ.വാഹിദ്, തമ്പാനൂർ രവി.

∙ കൊല്ലം

ശൂരനാട് രാജശേഖരൻ, എം.വി.ശശികുമാർ നായർ, കെ.സി.രാജൻ, വെളിയം ശ്രീകുമാർ, കെ.സുരേഷ്ബാബു, കൊടിക്കുന്നിൽ സുരേഷ്, പി.സി.വിഷ്ണുനാഥ്, അലക്സ് മാത്യു, സി.ആർ.നജീബ്, പുനലൂർ മധു, ഭാരതിപുരം ശശി, എം.എം.നസീർ, ജ്യോതികുമാർ ചാമക്കാല, രാജ്മോഹൻ ഉണ്ണിത്താൻ, ആർ.രാജശേഖരൻ, ബിന്ദു കൃഷ്ണ, എ.കെ.ഹഫീസ്, എ.ഷാനവാസ് ഖാൻ, ആർ.ചന്ദ്രശേഖരൻ, സി.ആർ.മഹേഷ്, നെടുങ്കോലം രഘു.

∙ പത്തനംതിട്ട

എൻ.ഷൈലജ്, പി.ജെ.കുര്യൻ, മാലേത്ത് സരളാദേവി, പി.മോഹൻരാജ്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.ശിവദാസൻ നായർ, മാത്യു കുളത്തിങ്കൽ, പഴകുളം മധു, ബാബു ജോർജ്, പന്തളം സുധാകരൻ.

∙ ആലപ്പുഴ

ഷാനിമോൾ ഉസ്മാൻ, എം.ജെ.ജോബ്, ഡി.സുഗതൻ, എ.എ.ഷുക്കൂർ, കോശി എം.കോശി, എം.കെ.വിജയൻ, മാന്നാർ അബ്ദുൽ ലത്തീഫ്, എം.മുരളി, എ.കെ.രാജൻ, എം.ലിജു, ഇ.സമീർ, കുഞ്ഞുമോൾ രാജു, എസ്.ശരത്, രതീഷ് കണ്ണന്നൂർ, സി.കെ.ഷാജി മോഹൻ, ടി.ജി.പത്മനാഭൻ നായർ, കെ.പി.ശ്രീകുമാർ, ജോൺസൺ ഏബ്രഹാം.

∙ കോട്ടയം

പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യൻ, ചാണ്ടി ഉമ്മൻ, ഫിൽസൺ മാത്യൂസ്, ജോഷി ഫിലിപ്, ഫിലിപ്പ് ജോസഫ്, മോഹൻ ഡി.ബാബു, അജീസ് ബെൻ മാത്യു, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കൻ, പി.എ.സലിം, ആന്റോ ആന്റണി, ടി.ജോസഫ്, വി.പി.സജീന്ദ്രൻ, തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, കെ.സി.ജോസഫ്, കുര്യൻ ജോയ്.

∙ ഇടുക്കി

ഇ.എം.ആഗസ്തി, എം.കെ.പുരുഷോത്തമൻ, എ.പി.ഉസ്മാൻ, എ.കെ.മണി, ജോയ് തോമസ്, നിഷ സോമൻ, ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ.പൗലോസ്, എസ്.അശോകൻ, ഡീൻ കുര്യാക്കോസ്.

∙ എറണാകുളം

പി.ജെ.ജോയ്, എം.എ.ജോൺ, കെ.എം.എ.സലാം, പി.പി.തങ്കച്ചൻ, എ.ജി.ജോർജ്, മാത്യു കുഴൽനാടൻ, ജെബി മേത്തർ, അബ്ദുൽ മുത്തലിബ്, വി.ജെ.പൗലോസ്, ജയ്സൺ ജോസഫ്, എ.മുഹമ്മദ് ബഷീർ, ഐ.കെ.രാജു, ജമാൽ മണക്കാടൻ, ശ്രീനിവാസൻ കൃഷ്ണൻ, കെ.പി.ധനപാലൻ, കെ.പി.ഹരിദാസ്, ഷിയോ പോൾ, കെ.കെ.വിജയലക്ഷ്മി, ടി.എച്ച്.മുസ്തഫ, ടോണി ചമ്മണി, ബെന്നി ബഹനാൻ, ദീപ്തി മേരി വർഗീസ്, അജയ് തറയിൽ, എം.ആർ.അഭിലാഷ്, ഡൊമിനിക് പ്രസന്റേഷൻ, ഹൈബി ഈഡൻ, കെ.ബാബു, എൻ.വേണുഗോപാൽ.

 

 

∙ തൃശൂർ

സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, ഒ.അബ്ദുൽ റഹ്മാൻകുട്ടി, പി.കെ.അബൂബക്കർ ഹാജി, ടി.എൻ.പ്രതാപൻ, എം.കെ.പോൾസൺ, അനിൽ അക്കര, പി.എ.മാധവൻ, നിഖിൽ ദാമോദരൻ, എം.പി.വിൻസെന്റ്, തേറമ്പിൽ രാമകൃഷ്ണൻ, പത്മജ വേണുഗോപാൽ, ലീലാമ്മ തോമസ്, എം.കെ.അബ്ദുൽസലാം, സി.ഐ.സെബാസ്റ്റ്യൻ, കെ.കെ.കൊച്ചുമുഹമ്മദ്, എം.പി.ജാക്സൺ, സി.ഒ.ജേക്കബ്, കെ.പി.വിശ്വനാഥൻ, സുബി ബാബു, ഷോൺ പെല്ലിശ്ശേരി, സി.എസ്.ശ്രീനിവാസൻ, സുനിൽ അന്തിക്കാട്, ടി.യു.രാധാകൃഷ്ണൻ.

∙ പാലക്കാട്

സി.വി.ബാലചന്ദ്രൻ, വി.ടി.ബൽറാം, പി.നന്ദബാലൻ, സി.പി.മുഹമ്മദ്, കെ.എ.തുളസി, സി.സംഗീത, കെ.വിദ്യാധരൻ, സജീഷ് ചന്ദ്രൻ, ഷാഫി പറമ്പിൽ, കെ.ഐ.കുമാരി, പി.ജെ.പൗലോസ്, പി.സി.ബേബി, സി.പ്രകാശ്, സി.ചന്ദ്രൻ, വി.കെ.ശ്രീകണ്ഠൻ, പി.വി.രാജേഷ്, കെ.എ.ചന്ദ്രൻ, കെ.അച്യുതൻ, രമ്യ ഹരിദാസ്, പാളയം പ്രദീപ്, വി.സുദർശൻ, വി.എസ്.വിജയരാഘവൻ, വി.സി.കബീർ, പി.ബാലഗോപാൽ.

∙ മലപ്പുറം

റിയാസ് മുക്കോളി, ഫാത്തിമ റോസ്ന, ഇ.മുഹമ്മദ് കുഞ്ഞി, നൗഷാദ് അലി, ആര്യാടൻ മുഹമ്മദ്, വി.എ.കരീം, പി.വാസുദേവൻ, ആര്യാടൻ ഷൗക്കത്ത്, എം.ഹരിപ്രിയ, റഷീദ് പറമ്പൻ, വി.ബാബുരാജ്, സി.സേതുമാധവൻ, ബെന്നി തോമസ്, എം.പി.മുഹമ്മദ്, അലിപ്പറ്റ ജമീല, വി.ശങ്കരനാരായണൻ നമ്പൂതിരി, പി.എ.ചെറീത്, കെ.പി.അബ്ദുൽ മജീദ്, എൻ.എ.കരീം, സക്കീർ പുല്ലാരി, വി.മധുസൂദനൻ, സയ്യിദ് മുഹമ്മദ് തങ്ങൾ, പി.ഇഫ്തിക്കറുദ്ദീൻ, കെ.ടി.അജ്മൽ, പത്മിനി ഗോപിനാഥ്, യു.കെ.അഭിലാഷ്, വി.സുധാകരൻ, ശിവരാമൻ, സി.ഹരിദാസ്, ഷാജി കാളിയത്ത്, എ.എം.രോഹിത്, പി.ടി.അജയമോഹൻ.

∙ വയനാട്

കെ.കെ.ഏബ്രഹാം, കെ.ഇ.വിജയൻ, പി.പി.അലി, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, കെ.കെ.വിശ്വനാഥൻ.

∙ കണ്ണൂർ

പി.ടി.മാത്യു, കെ.സി.വേണുഗോപാൽ, റിജിൽ മാക്കുറ്റി, എം.പി.ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, സതീശൻ പാച്ചേനി, സോണി സെബാസ്റ്റ്യൻ, പി.സി.ഷാജി, കൊയ്യം ജനാർദനൻ, രജനി രമാനന്ദ്, അമൃത രാമകൃഷ്ണൻ, ടി.ഒ.മോഹനൻ, ലിസി ജോസഫ്, എൻ.പി.ശ്രീധരൻ, വി.എ.നാരായണൻ, രാജീവൻ എളയാവൂർ, വി.രാധാകൃഷ്ണൻ, മുഹമ്മദ് ഫൈസൽ, സജീവ് മാറോളി, വി.പി.അബ്ദുൽ റഷീദ്, ചന്ദ്രൻ തില്ലങ്കേരി, എ.ഡി.മുസ്തഫ, ചാക്കോ പാലക്കലോടി.

∙ കാസർകോട്

പി.എ.അഷ്റഫ് അലി, ബി.സുബ്ബയ്യ റായ്, മീനാക്ഷി ബാലകൃഷ്ണൻ, കെ.നീലകണ്ഠൻ, ശാന്തമ്മ ഫിലിപ്, ഹക്കീം കുന്നേൽ, ബാലകൃഷ്ണൻ പെരിയ, കെ.കെ.നാരായണൻ, കെ.വി.ഗംഗാധരൻ, കെ.പി.കുഞ്ഞിക്കണ്ണൻ, കരിമ്പിൽ കൃഷ്ണൻ.

∙ കൊല്ലം എ ബ്ലോക്കിൽ എ.മരിയാദാസൻ, ആലപ്പുഴ എ ബ്ലോക്കിൽ അനിൽ ബോസ്, കോട്ടയം എ ബ്ലോക്കിൽ എം.ജി.സുരേന്ദ്രൻ എന്നിവരെയും ഉൾപ്പെടുത്തി. മൂന്നും പുതിയ ബ്ലോക്കുകളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe