കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ട സാഹചര്യമില്ല, മറ്റു നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്ന് കെ മുരളീധരന്‍

news image
Dec 9, 2024, 6:45 am GMT+0000 payyolionline.in

ഇടുക്കി: കെപിസിസി പ്രസിഡിന്‍റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇപ്പോൾ പാർട്ടിയെ നയിക്കാനുള്ള ആരോഗ്യവും കെ സുധാകരനുണ്ട്. തൃശൂർ ഡിസിസിയിൽ പുതിയ അധ്യക്ഷൻ വരണം .ലെയ്സൺ കമ്മറ്റിക്കും ചെയർമാൻ ഇല്ല. അത് രണ്ടും അടിയന്തിരമായി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പാർട്ടിയുടെ മറ്റു നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ, പക്ഷെ പ്രസിഡന്‍റിനെ മാറ്റേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ യുഡിഫിന്‍റേയും പാർട്ടിയുടെയുംനിലപാട് വ്യക്തമാണ്. അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ പാടില്ല. വസ്തുവിന്‍റെ  ഉടമസ്‌ഥാവകാശം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe