കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പരാജയം; സിഐടിയു നാളെ ബസുകൾ തടയും

news image
Jul 31, 2022, 6:21 pm IST payyolionline.in

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. ബിഎംഎസ് നാളെ സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കും. നാളെ ബസുകൾ തടയുമെന്ന് സിഐടിയുവും അറിയിച്ചു. നാളെ ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകളുടെ സര്‍വീസാണ് തടയുക. ചർച്ച പ്രഹസനമെന്ന് സിഐടിയു പ്രതികരിച്ചു. ട്രേഡ് യൂണിയനുകളോട് ആലോചിച്ചില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്ന് യൂണിയനുകള്‍ പ്രതികരിച്ചു.

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe