കുളിമുറിയില്‍ മൊബൈല്‍ ക്യാമറ , യുവതി അലറിക്കരഞ്ഞു; ഫോണെടുക്കാനെത്തിയ ബാലുശ്ശേരി സ്വദേശിയെ പിടികൂടി

news image
Jul 31, 2022, 8:46 am IST payyolionline.in

കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ.   ബാലുശ്ശേരി കരുമല മഠത്തിൽ  റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കോഴിക്കോടാണ് സംഭവം.  കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയിൽ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്.

 

 

 

സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ ക്യാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ പുകിലൊന്നുമറിയാതെ ഫോൺ എടുക്കാൻ വന്ന യുവാവിനെ  ആളുകൾ കയ്യോടെ പിടികൂടി. വിവരം പൊലീസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു.

റിജേഷ് മൊബൈൽ ഫോൺ ഉപയോഗിച്ച്  ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.  ഫോൺ സൈബർ  സെല്ലിന്റെ  പരിശോധനക്ക് അയച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe