കുറ്റ്യാടി പുഴയോരത്ത് കണ്ടൽക്കാട് നശീകരണം; വനം വകുപ്പ് പരിശോധന നടത്തി

news image
Jan 17, 2023, 4:22 am GMT+0000 payyolionline.in

പയ്യോളി : കുറ്റ്യാടിപ്പുഴയോരത്ത് സർഗാലയയ്ക്ക് സമീപം കണ്ടൽക്കാടുകൾ നശിപ്പിച്ച് പുഴ നികത്തുന്ന സ്ഥലം വനംവകുപ്പ് അധികൃതർ പരിശോധിച്ചു.പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ കെ. വിജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിലാഷ്, ദേവാനന്ദൻ, വാച്ചർമാരായ ബാലൻ, പ്രകാശൻ എന്നിവരാണ് സ്ഥലത്തുവന്നത്.പയ്യോളി നഗരസഭ ജൈവവൈവിധ്യ പരിപാലനസമിതി അംഗം എൻ.എം. ഷനോജ് കോഴിക്കോട് ഡി.എഫ്.ഒ.യ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe