കുരുന്നു നൊമ്പരം അടയാളപ്പെടുത്തി ‘ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്’ പ്രദര്‍ശനത്തിന് തയ്യാറായി

news image
Oct 5, 2013, 11:51 pm IST payyolionline.in

 വടകര : കുരുന്നു ബാല്യങ്ങളുടെ ഹൃദയനൊമ്പരങ്ങളെ അഭ്രപാളിയിലേക്ക് സന്നിവേശിപ്പിച്ച് പാഠൃതര  പ്രവര്‍ത്തനങ്ങളില്‍ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് കല്ലാമല യു.പി സ്കൂളിലെ ഒരു സംഘം അധ്യാപകരും  വിദ്യാര്‍ത്ഥികളും. കുട്ടികളുടെ ‘ചെറിയ’ ലോകത്തിലേക്ക് മുതിര്‍ന്നവര്‍ നടത്തുന്ന അധിനിവേശത്തിന്റെ നേര്‍ചിത്രമാവുകയാണ് ‘ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്’ എന്ന  സിനിമ.  ചെറിയ കുട്ടികള്‍ക്കും പോലും മനസ്സിലാകുന്ന രീതിയില്‍ ലളിതമായ ഇംഗ്ലീഷ് ഭാഷയിലാണ് സിനിമ  ചിത്രീകരിച്ചിരിക്കുന്നത്. ഏഴാം ക്ലാസിലെ ചില്‍ഡ്രന്‍ ഓഫ് പാരഡൈസ് എന്ന പാഠഭാഗമാണ് സിനിമ സംവിധാനം പ്രേരകമായത്. സ്കൂള്‍ അക്കാദമിക്ക് രംഗത്ത് ഇംഗ്ലീഷ് ചലച്ചിത്രാവിഷ്കാരങ്ങള്‍ ഏറെയൊന്നുമില്ലാത്ത വേളയിലാണ് കല്ലാമല യു.പി സ്കൂള്‍ ഈ രംഗത്തേക്ക് വന്നിരിക്കുന്നത്. അനാഥരായ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ  ജീവിതത്തെ കുറിച്ചുള്ള ഈ ദൃശ്യശില്‍പ്പത്തിന്റെ തിരക്കഥ തയ്യാറാക്കിയത് മേലടി ബി.ആര്‍.സി ട്രെയ്നറും ഇംഗ്ലീഷ് കമ്മ്യുണിക്കേഷനില്‍  രത്തന്‍ ടാറ്റ ട്രസ്റ്റ്‌ അവാര്‍ഡ് ജേതാവുമായ രാജേന്ദ്രന്‍ സിത്താരയാണ്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ്‌ മേമുണ്ടയാണ്. സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അഭിനേതാക്കള്‍. ഈ ചിത്രത്തിന്‍റെ മുഖ്യ സംയോജകരായി പ്രവര്‍ത്തിച്ചത് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി അശോകന്‍ മാസ്റ്ററും, എസ്. ആര്‍.ജി കണ്‍വീനറുമായ പി പി ചന്ദ്രന്‍ മാസ്റ്ററുമാണ്. ഉദ്ഘാടന വേളയില്‍ രാഷ്ട്രീയ –സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe