കുട്ടികള്‍ സ്‌കൂളില്‍ എത്തിയിട്ട് അവധി; എറണാകുളം കലക്ടർ രേണുരാജിന്റെ പേജില്‍ പൊങ്കാല

news image
Aug 4, 2022, 10:54 am IST payyolionline.in

എറണാകുളം: അവധി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനം. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്ടർ രേണുരാജ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കലക്ടറുടെ അവധിപ്രഖ്യാപനം എത്തിയത്.

രാവിലെ മിക്ക സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കലക്ടറോടാണ് മാതാപിതാക്കളുടെ കലിപ്പ്. ‘ഇൻഎഫിഷ്യന്റ് കലക്ടർ’ എന്നു ചിലമാതാപിതാക്കൾ. ‘വെങ്കിട്ടരാമന്റെ ബ്രാൻഡാണെന്നു തോന്നുന്നു’എന്നു മറ്റു ചിലർ. കഷ്ടം. ‘ഇന്ന് ഈ പേജിൽ കുത്തിയിരുന്നുമടുത്താണു സ്കൂളിൽ വിട്ടത്’ എന്ന് ചിലർ.കമന്റ് ബോക്സ് നിറയെ എറണാകുളം ജില്ലാ കലക്ടർ ഡോ.രേണു രാജിനു പൊങ്കാല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe