കുട്ടികളുടെ നാവിലിനി തേൻ മധുരവും ; തേൻ കണം പദ്ധതിയുടെ പയ്യോളി മുൻസിപ്പൽ തല ഉദ്ഘാടനം നടന്നു

news image
Jun 28, 2022, 2:02 pm IST payyolionline.in

പയ്യോളി: തേൻ കണം പദ്ധതിയുടെ പയ്യോളി മുൻസിപ്പൽ തല ഉദ്ഘാടനം നാല്പതാറാം നമ്പര്‍  അംഗൻവാടിയിൽ പയ്യോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ നിര്‍വഹിച്ചു. വനിത ശിശു വികസന വകുപ്പിന്റെ ‘സമ്പുഷ്ട കേരളം പദ്ധതി’യുടെ ഭാഗമായാണ്  സംസ്ഥാന സർക്കാരും ഹോർട്ടികോർപ്പും സംയുക്തമായി അംഗനവാടികളിൽ തേൻ വിതരണം നടത്തുന്നത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജല ചെത്തിൽ അധ്യക്ഷയായി. ഐ.സി.ഡി.എസ് ഓഫീസർ എൻ.കെ ജനി, ഇ.കെ ശീതൾ രാജ്, എം.പി.കെ ബിന്ദു, കെ ജൂലി, തരിപ്പയിൽ രാജൻ  എന്നിവർ സംസാരിച്ചു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe