കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരു കോടിയില്‍പരം രൂപ വിതരണം ചെയ്തു

news image
Oct 20, 2013, 1:41 pm IST payyolionline.in

മേപ്പയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക്  ഒരു കോടിയില്‍പരം രൂപ വിതരണം ചെയ്തു. പഞ്ചായത്തിലെ നൂറ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഗ്രാമീണ്‍ ബാങ്ക് പയ്യോളി ബസാര്‍ ശാഖയുടെ ലിങ്കേജ് ലോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വിതരണം ചെയ്തത്. പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്‍ ലോണ്‍ വിതരണോത്ഘാടനം  നിര്‍വ്വഹിച്ചു. ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ എന്‍.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ  ജില്ലാ മിഷന്‍ അസി: കോ ഓര്‍ഡിനേറ്റര്‍  എന്‍.കെ ഹരീഷ് പദ്ധതി  വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഒ.പി ലീല, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ നസീര്‍ പൊടിയാടി, ഇ.കെ ഭാസ്കരന്‍, ഷൈബ കൂളിമാക്കൂല്‍, മെമ്പര്‍ കെ. രാജേന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി കെ.കൃഷ്ണ കുമാര്‍ എന്നിവര പ്രസംഗിച്ചു.  ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഒ പ്രജിത്കുമാര്‍ സ്വാഗതവും സി.സി.എസ് ചെയര്‍ പെഴ്സണ്‍ അനുപമ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe