കീഴ്പയ്യൂരിൽ രണ്ടു വർഷം മുമ്പ് പണിത കിണർ ഇടിഞ്ഞുതാഴ്‌ന്നു;സമീപത്തുള്ള വീട് അപകട ഭീഷണിയിൽ

news image
Aug 4, 2022, 11:18 am IST payyolionline.in

മേപ്പൂയ്യൂർ:  കീഴ്പ്പയ്യൂരില്‍ കിണർ ഇടിഞ്ഞു താഴ്‌ന്നു. മണപ്പുറം പടിഞ്ഞാറയിൽ ബഷീറിൻ്റെ വീടിനോട് ചേർന്നുള്ള കിണർ ആണ്  ഇടിഞ്ഞുതാഴ്‌ന്നത്.  ആറു കുടുംബങ്ങൾ ഉപയോഗിച്ച് വരുന്നതും നാലു മോട്ടോറുകൾ ഉപയോഗിക്കുന്നതുമായ കിണറാണ് പുലർച്ചെ പത്ത് മീറ്ററോളം താഴ്ന്ന് പോയത്. ബഷീറും സമീപ വീട്ടുകാരായ കിഴക്യാടത്ത് ശശി, വാളിയിൽ മീത്തൽ അസൈനാർ,വാളിയിൽ മീത്തൽ അമ്മത് എന്നിവരുടെ നാല് മോട്ടോറുകളാണ് കിണറിൽ ഫിറ്റ് ചെയ്ത് വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കുന്നത്.

രണ്ട് വർഷം മുൻപ് രണ്ട് ലക്ഷത്തോളം രൂപ ചെലവുചെയ്ത് അടി മുതൽ ആൾമറ വരെ ചെങ്കൽ ഉപയോഗിച്ച് കെട്ടിയതായിരുന്നു.കിണർ താഴ്ന്നതോടെ രണ്ട് മീറ്റർ അകലമുള്ള വീടും അപകട ഭീഷണി നേരിടുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe