മേപ്പയ്യൂർ: സെപ്റ്റംബർ 20മുതൽ26വരെനടക്കുന്ന മണ്ഡലംമുസ് ലിം ലീഗ് സമ്മേളത്തിന്റെ ഭാഗമായി കീഴരിയൂർ തെക്കുമുറിശാഖ മുസ് ലിം ലീഗ് കുടുംബ സംഗമം നടത്തി. ടി.എ സലാം അധ്യക്ഷനായി. ജില്ലാമുസ് ലിം ലീഗ് വൈസ്പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡൻറ് സൗഫി താഴെക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.

കീഴരിയൂർ തെക്കുമുറിശാഖ മുസ് ലിം ലീഗ് കുടുംബ സംഗമം മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.
മണ്ഡലംസമ്മേളത്തിന്റെവിവിധസെക്ഷനിൽ 250പേർ പങ്കെടുപ്പിക്കാൻതീരുമാനിച്ചു. ടി.യു സൈനുദ്ദീൻ, കുന്നുമ്മൽ നൗഷാദ്, ടി കുട്യാലി, സാബിറ നടുക്കണ്ടി, കെ.ടി അബ്ദുറഹ്മാൻ, ടി.ടി.കെ മുഹമ്മദ്, കെ.ഒ.കെ അബ്ദുള്ള, അൻസിൽ കീഴരിയൂർ, റിത്താജ് എരോത്ത് എന്നിവർ സംസാരിച്ചു.