കിസാൻ സഭ പയ്യോളി മുനിസിപ്പൽ സമ്മേളനത്തിൽ നിന്ന് – സമ്മേളനം ജില്ലാ പ്രസി. കെ നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു

news image
Dec 4, 2023, 11:49 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി കൃഷിഭവൻ മുനിസിപ്പൽ പ്രദേശത്തെ എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം. മുനിസിപ്പാലിറ്റിയുടെ അധീനതയി
ലുള്ള സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പണി ത്വരിതഗതിയിലാക്കി കൃഷിഭവൻ എത്രയും പെട്ടന്ന് അവിടേക്ക് മാറ്റണമെന്നും അഖിലേന്ത്യാ കിസാൻ സഭ
പയ്യോളി മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.കെ.എസ്. ജില്ലാ പ്രസിഡണ്ട് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ക്ഷീരമേഖലയിൽ കർഷകർ ഇന്ന് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും, അതിനുള്ള പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങൽ അനിൽ കുമാർ അധ്യക്ഷനായിരുന്നു.

സെക്രട്ടറി പി.വി.ബാബു പ്രവർത്തന റിപ്പോർട്ടുംടും മണ്ഡലം സെക്രട്ടറി പി.കെ.വിശ്വനാഥൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ശശിധരൻ, കെ.സി.സതീശൻ, സി.സി.അനീഷ്, കെ.കെ.വിജയൻ സംസാരിച്ചു. ഭാരവാഹികളായി ഇരിങ്ങൽ പ്രസിഡെന്‍റായി അനിൽ കുമാർ , സെക്രട്ടറിയായി പി.വി.ബാബു, വൈ.പ്രസിഡെന്‍റായി കെ.കെ.വിജയൻ ,
ജോ. സെക്രട്ടറി ഇ.വി.വാസു  എന്നിവരെ തെരഞ്ഞെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe