ഒക്ടോബര്‍ 13 – ഓര്‍മ്മകളില്‍ കിഷോര്‍ കുമാര്‍

news image
Oct 13, 2013, 12:52 am IST payyolionline.in

ഇന്ത്യന്‍ സിനിമയിലെ സര്‍വകലാ വല്ലഭന്മാരില്‍ ഒരാളാണ് ഗായകന്‍ എന്ന നിലയില്‍ ഏറേ പ്രസിദ്ധനായ കിഷോര്‍ കുമാര്‍.ഗായകന്‍, നര്‍ത്തകന്‍, നടന്‍, ഹാസ്യനടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ ഇങ്ങനെ ബഹുമുഖമാണ് കിഷോര്‍ കുമാറിന്‍റെ പ്രതിഭ. ആ നിലയ്ക്ക് അദ്ദേഹം ഒരു ജീനിയസ് ആണെന്ന് പറയാം.മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖ്ന്വയിലെ ബംഗാളി കുടുംബത്തിലാണ് അഭാസ് കുമാര്‍ ഗാംഗുലി എന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് നാലിന് ജനിക്കുന്നത്.

അച്ഛന്‍ വക്കീലായിരുന്ന കുഞ്ചന്‍ ലാല്‍ ഗാംഗുലി. അമ്മ ഗൗരി ദേവി ധനാഢ്യയായിരുന്നു. കിഷോര്‍ കുമാറിന്‍റെ മൂത്ത ജ്യേഷ്ഠന്‍ അശോക് കുമാര്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഉന്നതരായ നടന്മരില്‍ ഒരാളാണ്. സതീദേവി, നടനായ അനൂപ് കുമാര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. കെ.എല്‍.സൈഗളിനെ പോലെ പാടണമെന്നായിരുന്നു കൊച്ചുന്നാളില്‍ കിഷോറിന്‍റെ ആഗ്രഹം. ഒരിക്കല്‍ അശോക് കുമാറിനെ വീട്ടില്‍ കാണാനെത്തിയ സംഗീത സംവിധായകന്‍ എസ്.ഡി ബര്‍മ്മന്‍ കുളിമുറിയില്‍ നിന്നുള്ള കിഷോറിന്‍റെ പാട്ടുകേട്ട് ആകൃഷ്ടനാവുകയായിരുന്നു.അന്നദ്ദേഹം ഒരുപദേശം കൊടുത്തു. സൈഗളിനെ അനുകരിക്കാന്‍ ശ്രമിക്കരുത്. അന്നുമുതല്‍ സ്വന്തമായൊരു ആലാപന ശൈലി വികസിപ്പിച്ചെടുക്കാന്‍ കിഷോര്‍ കുമാര്‍ ശ്രമിക്കുകയായിരുന്നു.തൊണ്ട തുറന്നുള്ള പാട്ട് ഒരുകാലത്ത് കിഷോര്‍ കുമാറിന്‍റെ ഒരു സ്റ്റൈലായിരുന്നു. ജ്യേഷ്ഠന്‍ നടനായതുകൊണ്ട് കിഷോര്‍ കുമാറിന് അഭിനയത്തില്‍ വലിയ താത്പര്യമില്ലായിരുന്നു. പക്ഷെ, പഠോസന്‍, ചല്‍ത്തി കാ നാം ഗാഡി തുടങ്ങിയ ചിത്രങ്ങളിലെ കിഷോര്‍ കുമാറിന്‍റെ അഭിനയം ആറെയും വെല്ലുന്നതായിരുന്നു. ഖേംചന്ദ് പ്രകാശ് എന്ന സംഗീത സംവിധായകന്‍ 1951 സിദ്ധി എന്ന ചിത്രത്തിന് വേണ്ടി പാടിച്ചതോടെയാണ് ഗായകനെന്ന നിലയില്‍ കിഷോര്‍ കുമാര്‍ ശ്രദ്ധ നേടുന്നത്.

1987 ഒക്ടോബര്‍ 13 നായിരുന്നു 58 ാം വയസ്സില്‍ കിഷോര്‍ കുമാര്‍ വിടപറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe