കിടപ്പു രോഗികൾക്കായി വേറിട്ട അനുഭവമായി മൂടാടിയിലെ സ്നേഹപൂർവ്വം പരിപാടി

news image
Jan 15, 2023, 4:13 am GMT+0000 payyolionline.in

നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്തും  കുടുബാരോഗ്യ കേന്ദ്രം മൂടാടിയും ചേർന്ന് നടത്തിയ സ്നേഹപൂർവ്വം പരിപാടി വേറിട്ട അനുഭവമായി. ‘വീട്ടകങ്ങളിൽ തളച്ചിട്ടവര്‍ക്ക്  പുറം ലോകം കാണാനും ഒരു ദിവസം മുഴുവൻ ആനന്ദം പകർന്ന് അതിജീവനത്തിനുള്ള ആത്മ വിശ്വാസം പകരാനും പരിപാടിക്ക് കഴിഞ്ഞു. അകലാ പുഴയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ പ്രധാന ഇനം.

 

ബോട്ട് യാത്രയും കലാപരിപാടികളും ആസ്വദിച്ച്  ഉന്മേഷത്തോടെയാണ് വന്നവര്‍ തിരിച്ച് പോയത് . നിരവധി പേർ, അവരുടെ കുടുംബാഗങ്ങൾ, പാലിയേറ്റീവ് വളണ്ടിയർമാർ എല്ലാം ഒത്ത് ചേർന്ന കൂട്ടായ്മയാണ് മൂടാടി മലബാർ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നത്.

മഹൽ ഹാർ ഓർകസ്ട്രയുടെ സംഗീത സദസ് ശ്രീജിത് വിയ്യൂരിൻ്റെ മാജിക് ഷോ എന്നിവ ജമീല എം.എൽ.എ ഉദ്ഘാടനം  ചെയ്തു. പ്രസിഡൻറ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ മെമ്പർമാർ സന്നിഹിതരായി. ഡോ ജീന എലിസബത്ത് സ്വാഗതവും പപ്പൻ മൂടാടി നന്ദിയും പറഞ്ഞു.  പാലിയേറ്റിവ് നഴ്സ്മാരെ വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe