കാഴ്ച വൈകല്യമുള്ള  കുട്ടികൾക്ക് കണ്ണടകൾ നല്‍കി പയ്യോളി ലയൺസ് ക്ലബ്

news image
Nov 23, 2021, 12:50 pm IST

പയ്യോളി :  കാഴ്ച വൈകല്യമുള്ള  കുട്ടികൾക്ക് ലയൺസ് ക്ലമ്പ് പയ്യോളി കണ്ണടകൾ നല്‍കി. എസ് എഫ് കെ പ്രൊജക്റ്റിന്റെ ഭാഗമായി മേലടി ഉപജില്ലയിലെ കാഴ്ചവൈകല്യമുള്ള കുട്ടികൾക്കുള്ള കണ്ണടകളാണ്  പയ്യോളി ലയൺസ് ക്ലബ് ഹാളിൽ വച്ച് വിതരണം ചെയ്തത്.

 

 

 

 

പരിപാടി സോണൽ  ചെയർപേഴ്സൺ എഞ്ചിനിയർ കെ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻ്റ്  പി മോഹനൻ  ആയുർവേദ നിലയം അധ്യക്ഷം വഹിച്ചു.  സെക്രട്ടറി  പി.ഹരിദാസ്, മേലടി ബി ആർ സി- ബി പി സി  വി കെ അനുരാജ് ,  ബി ആർ സി ട്രയിനർമാരായ എം.കെ രാഹുൽ ,  പി അനീഷ്, കെ സുനിൽകുമാർ , സ്പെഷൽ എഡ്യുക്കേറ്റർ എം.കെ സജിത , ലയൺ  മെമ്പർമാരായ യാസർ രാരാരി, പ്രഭാകരൻ പുത്തൻപുരയിൽ, അബ്ദുൾ സമദ് എന്നിവർ സംസ്സാരിച്ചു. 31 ഓളം കണ്ണടകൾ വിതരണത്തിന് തയ്യാറാക്കിയിരുന്നു.

 

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe