കാരുണ്യ പ്രവര്‍ത്തനത്തിനുള്ള ധനത്തിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിപണിയിലേക്ക്

news image
Oct 21, 2013, 2:12 pm IST payyolionline.in

കല്‍പ്പത്തൂര്‍: സാമൂഹ്യ സേവനത്തിനും, കാരുണ്യ പ്രവര്‍ത്തനത്തിനുമുള്ള  ധനസമാഹരണത്തിനായി കല്‍പ്പത്തൂര്‍ എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അച്ചാര്‍ നിര്‍മ്മാണം ആരംഭിച്ചു. നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവ കൊണ്ടുള്ള അച്ചാറുകളാണ് വിപണിയിലേക്ക് ഒരുക്കിയിരിക്കുന്നത്. സമീപ പ്രദേശത്തെ സുമനസ്സുകളുടെ സഹായത്തോടെ വിപണനം പൂര്‍ത്തിയാണ് കുട്ടികള്‍ ലക്ഷ്യമിടുന്നത്. സ്‌കൂളിലെ സാന്ത്വന ഫണ്ടില്‍ ലഭിച്ച തുക ഉപയോഗിച്ചാണ് അച്ചാര്‍ നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. പി.ടി.എ പ്രസിഡന്റ് കോട്ടക്കല്‍ ചന്ദ്രന്‍, മാതൃസമിതി അംഗങ്ങളായ സരസ നെരവത്ത് പറമ്പില്‍, കെ.കെ ഗീത, വടക്കെയില്‍ വളപ്പില്‍ ഗീത, ഹെഡ്മാസ്റ്റര്‍ സുഭാഷ് എം, അധ്യാപകരായ ജെ.സോണിയ, കെ.ബിപിന്‍ ലാല്‍, ഒ.ഷാഹിന  എന്നിവര്‍ അച്ചാര്‍ നിര്‍മ്മാണത്തില്‍ കുട്ടികളെ സഹായിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe