ഒഞ്ചിയം : ഏറാമല പഞ്ചായത്തിലെ കര്‍ഷക തൊഴിലാളി പെന്ഷന് വെട്ടികുറച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ ഏറാമല ഗ്രാമപഞ്ചായ്ത്ത് ഓഫീസ് ധര്‍ണ്ണ നടത്തി. ആര്. ഗോപാലന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അശോകന് കെ.കെ, കോറോത്ത് അമ്മത്, കെ.എം വാസു തുടങ്ങിയവര്‍ സംസാരിച്ചു.
സമരം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ഒഞ്ചിയം : കര്‍ഷക തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ ഏറാമല പഞ്ചായത്ത് ഓഫീസില്‍ നടന്ന സമരം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നു പഞ്ചായത്ത് ബേബി ബാലമ്പ്രത്ത് അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ പെന്ഷന് ഫണ്ട് അലോട്ട്മെന്റ് ചെയ്ത് കിട്ടിയത് ഓണത്തിന് മുമ്പ് തന്നെ എല്ലാവര്ക്കും ലഭിക്കുക എന്ന ഉദ്യോഗത്തോടെ വീതിച്ചു നല്‍കിയിട്ടുണ്ടെന്നും. ആകെയുള്ള 910 പെന്ഷന് കാരില്‍ 335 പേര്‍ക്കും മുഴുവന്‍ തുകയും നല്‍കിയെന്നും ബാക്കി 575 പേര്‍ക്ക് ബാക്കിയുള്ള 200 രൂപ മാത്രമാണ് ഈ ഫണ്ടില്‍ നീക്കിയതെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.