ബെംഗളൂരു: കര്‍ണാടകയുടെ തീരമേഖലയിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുന്നു. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുട്ടികളടക്കം ആറ് പേര് മരിച്ചു. ചിക്കമംഗ്ലൂരുവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബെംഗ്ലൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.