കരിനിയമങ്ങൾ നടപ്പിലാക്കാൻ ഇടതു സർക്കാർ വ്യഗ്രത കാണിക്കുന്നു: ഐഎൻടിയുസി

news image
Jul 25, 2022, 6:17 pm IST payyolionline.in

 

പയ്യോളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കരിനിയമങ്ങൾ നടപ്പിലാക്കാൻ ഇടതു സർക്കാർ വ്യഗ്രത കാണിക്കുന്നതായി ഐ എൻ ടി യു സി അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി അംഗം മനോജ്‌ എടാണി ആരോപിച്ചു.
ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വൈകിക്കുകയും സ്ഥിര നിയമനങ്ങൾക്ക്‌ പകരം സ്വന്തക്കാരെ തിരുകി കയറ്റുകയും ചെയ്യുന്ന സിപിഎം തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ ടി യു സി പയ്യോളി മണ്ഡലം ദിശ 2022 ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡണ്ട് മനോജ് എൻ എം അധ്യക്ഷത വഹിച്ചു.

വൈകീട്ട് നടന്ന ക്യാപ് സമാപനം ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി കെ.ഷാജി മുഖ്യാതിധി ആയിരുന്നു.
ക്യാപിലെ വിവിവിധ സെഷനുകളിലായി അജീഷ് നൊച്ചാട്, അഡ്വ.അമൽ കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ടി.വി മജീദ്, . ഐ.എൻ.ടി.യു.സി റീജിണൽ പ്രസിഡണ്ട് ടി കെ നാരായണൻ, കെ എസ് ബി സി ഇ സി സംസ്ഥാന സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ.ടി വിനോദൻ, ഇ. കെ ശീതൾരാജ്, കാര്യാട്ട് ഗോപാലൻ, അൻവർ കായിരകണ്ടി, തൊടുവയൽ സദാനന്ദൻ, ടി.എം ബാബു, കെ.വി സതീശൻ, കെ.കെ.ചന്ദ്രൻ , കെ.വി ശിവാനന്ദൻ, ടി.ടി സോമൻ, വി.വി.എം വിജിഷ, റീജ കണ്ടമ്പത്ത്, സനൂപ് കോമത്ത്, ഷാജി തെക്കയിൽ, കെ.എൻ പ്രേമൻ, യതീഷ് പെരിങ്ങാട്, സി.എൻ ബാലകൃഷ്ണൻ, ഇ.കെ ബിജു, മത്തത്ത് സുരേന്ദ്രൻ, പി.ടി.കെ ഗോവിന്ദൻ, കാവിൽ മുസ്തഫ, സജീഷ് കോമത്ത്, പി .ബാബു, ശശി പെരിങ്ങാട്, എൻ.ടി ശ്രീജിത്ത്, യു.എം ബാബു , പ്രവീൺ നടുക്കുടി, എം കെ മുനീർ, സായി രാജേന്ദ്രൻ സ്വാഗതവും ബാബു കേളോത്ത് നന്ദിയും പറഞ്ഞു വിവിധ മേഖലകളിലെ പഴയകാല തൊഴിലാളികളെ ആദരിക്കലും, പ്ലാസ്റ്റിക്ക് രഹിത പയ്യോളിയ്ക്കായി സൗജന്യ തുണി സഞ്ചി വിതരണവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe