കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

news image
Nov 23, 2021, 4:03 pm IST

കണ്ണൂര്‍:  കണ്ണോത്തുംചാലില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാന്‍സി സാധനങ്ങള്‍ കയറ്റിവരികയായിരുന്ന കര്‍ണാടക രജിസ്ട്രേഷന്‍ ലോറിക്കാണ് തീപിടിച്ചത്.

സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.കണ്ണൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസുമെത്തിയാണ് തീയണച്ചത്.
ഓടികൊണ്ടിരുന്ന ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തേക്ക് ചാടി. ലോറി ഭാഗികമായും സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe