കണ്ണിനെ കാക്കാം പൊന്നുപോലെ : ഇന്ന് ലോക കാഴ്ച ദിനം

news image
Oct 12, 2013, 12:22 am IST payyolionline.in

ഇന്ന് ലോക കാഴ്ച ദിനം. എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണാണ് ഏറ്റവും പ്രധാനം എന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ പൊതുവില്‍ എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രത്യേകിച്ച് കണ്ണിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ സാധാരണ യായി ആരും അത്ര ഗൗരവമായി ശ്രദ്ധകൊടുത്തു കാണുന്നില്ല. അതുകൊണ്ടു തന്നെ നേത്രരോഗികളുടെ എണ്ണം പ്രതിവര്‍ഷം കൂടിവരു ന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാവരുടെയും രോഗങ്ങള്‍ക്ക് പൊതുവായ ഒരു പ്രത്യേകത യുണ്ട്- അശ്രദ്ധ. വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കില്‍ വരാതിരിക്കുമായിരുന്ന രോഗങ്ങള്‍ മാത്രമാണ് പലര്‍ക്കും ഉള്ളത്.

കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പരിസ്ഥിതി മലിനീകരണങ്ങളുടെയും ആഗോളതാപനത്തിന്റെയുമൊക്കെ നടുവില്‍ ജീവിക്കുന്ന ആധുനിക മനുഷ്യന് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ന് നേരിടേണ്ടിവരുന്നു.

കാലം മാറിയതിനനുസൃതമായി ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ വരുന്ന ത് കണ്ണുകള്‍ക്കാണെന്ന് ചുറ്റുപാടും നിരീക്ഷിച്ചാല്‍ ബോധ്യമാകുന്ന വസ്തുതയാണ്. കണ്ണടയോ കോണ്‍ടാക്ട് ലെന്‍സുകളോ വയ്ക്കാ ത്തവര്‍ വിരളം. തിമിര ശസ്ത്രക്രിയ ഇന്ന് ഏതാണ്ട് സാധാരണമാത്രം . ഇതൊക്കൊയിട്ടും സാധാരണ ജനങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. എങ്കിലും കണ്ണുകളെ സംബന്ധിക്കുന്ന ഏതാണ്ട് എല്ലാ രോഗങ്ങള്‍സക്കും വൈകല്യങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികി ല്‍സ ഇന്നും ലഭ്യമാണെന്നതാണ് ആശ്വാസകരമായ വസ്തുത.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 100 പേരില്‍ ഒരാള്‍ അന്ധനാണ്. നാലുപേര്‍ മറ്റു നേത്രവൈകല്യങ്ങള്‍ ഉള്ളവരും. നിമിഷംപ്രതി ലോകത്ത് ഒരാള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നു. ഇതില്‍ അന്ധതയും നേത്രവൈകല്യങ്ങളും ശ്രദ്ധിച്ചാല്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുന്നതാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. കണ്ണുനീരിന്റെ അപര്യാപ്തതയാണ് ഇന്നു കാണുന്ന പല നേത്രരോഗങ്ങളുടെയും മൂലകാരണം. കണ്ണിന്റെ ആരോഗ്യവും കാഴ്ചയുടെ വ്യക്തതയും ഒക്കെ നഷ്ടപ്പെടുന്നതും പൊതുവില്‍ കണ്ണുനീരിന്റെ അപര്യാപ്തതകൊണ്ടുണ്ടാകുന്ന അസന്തുലിതാവസ്ഥയില്‍ നിന്നാണ്. സ്വാഭാവികമായ കണ്ണുനീര്‍ ഉത്പാദിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഐ ഡ്രോപ്പ്‌സ് കണ്ണിലൊഴിച്ച് കൃത്രിമമായി കണ്ണുനീര്‍ ഉത്പാദിപ്പിക്കേണ്ടതായി വരുന്നു. മൂന്നു വ്യത്യസ്ത സാഹചര്യ ത്തിലാണ് പ്രധാനമായി കണ്ണില്‍ കണ്ണീര്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.


Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe