കടമെടുപ്പ് പരിധി:കേന്ദ്രത്തിനെതിരെ സംസ്ഥാനം

news image
Jul 27, 2022, 10:50 am IST payyolionline.in

തിരുവനന്തപുരം : കടമെടുപ്പ് പരിധിയിലെ  നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്നവും കേന്ദ്രത്തിൻറെ കൂടുതൽ എതിർപ്പിനും കാരണമാകുമെന്ന്  സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കൈവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കേരളം. കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നിൽ നിൽക്കെ, കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിൽ ഇനി നിയമവഴി തേടാനാണ് നീക്കം.കിഫ്ബി, പെൻഷൻ കമ്പനി വായ്പകളെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങൾക്ക് മേൽ കേന്ദ്രത്തിന് കടന്നുകയാറാനാകില്ലെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ കിഫ്ബി, പെൻഷൻ വായ്പകൾക്കെതിരായ
സിഎജി നിഗമനങ്ങൾ കോടതിയിൽ തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe