കഞ്ചാവ് ലഹരിയിൽ അപകടരമായ കാറോട്ടം; ദമ്പതികളെ ക്രെയിൻ കുറുകെയിട്ട് പിടികൂടി പൊലീസ്

news image
Feb 6, 2024, 2:53 pm GMT+0000 payyolionline.in

കോട്ടയം: കഞ്ചാവ് ലഹരിയിൽ അപകടകരമായി വാഹനമോടിച്ച ദമ്പതികളെ സാഹസികമായി പിടികൂടി പൊലീസ്. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് അറസ്റ്റിലായത്.

എം.സി.റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു ഇവരുടെ അപകടരമായ കാറോട്ടം. നിരവധി വാഹനങ്ങൾ ഇടിച്ച് നിർത്താതെ പോയ കാർ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. കാറിനെ പിന്തുടർന്ന പൊലീസ് ക്രെയിൻ കുറുകെ നിർത്തായാണ് കാർ തടഞ്ഞത്.

ചിങ്ങവനം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് പിടികൂടിയത്. പുറത്തിറങ്ങാൻ തയാറാവാതിരുന്ന ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് വാഹനത്തിൽ നിന്നും ഇറക്കിയത്. കാറിൽ നടത്തിയ പരിശോധയിൽ അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടികൂടുമ്പോൾ ഇരുവരും ലഹരിയിലായിരുന്നെന്നും യുവതി കൂടുതൽ അക്രമാസക്തയായിരുന്നെന്നും പൊലീസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe