ഓഹരി സൂചികയില്‍ മുന്നേറ്റം

news image
Oct 16, 2013, 4:11 pm IST payyolionline.in

മുംബൈ: ഓഹരി സൂചികയില്‍ മുന്നേറ്റം. നാണ്യപ്പെരുപ്പവും വ്യവസായമേഖലയില്‍ നിന്നും ലഭിക്കുന്ന പ്രതികൂല റിപ്പോര്‍ട്ടുകള്‍ക്കിടയിലാണു വിപണിയിലെ മുന്നേറ്റം. കഴിഞ്ഞ നാലു ദിവസങ്ങളിലായി 633.49 പോയിന്റ്‌ ഉയര്‍ന്ന ബോംബെ ഓഹരി വിപണി ഇന്നലെ 78.95 ഉയര്‍ന്ന്‌ 20,607.54 പോയിന്റിലെത്തി.റിയല്‍ എസ്‌റ്റേറ്റ്, ഐടി മേഖലകള്‍ നേട്ടത്തിലും ബാങ്കിങ്, എഫ്എംസിജി മേഖലകള്‍ നഷ്ടത്തിലുമാണ്. സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ വിപ്രോ, ഭാരതി എയര്‍ടെല്‍ , എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍ , മാരുതി എന്നിവയുടെ വില ഉയര്‍ന്നു. അതേസമയം, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവയുടേത് താഴ്ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe