ഓപ്പറേഷന്‍ കുബേര: മണിയൂര്‍ സ്വദേശികളായ പിതാവും മകനും റിമാന്‍ഡില്‍

news image
Sep 6, 2022, 2:11 pm GMT+0000 payyolionline.in

മേപ്പയൂര്‍: ഓപ്പറേഷന്‍ കുബേരയില്‍ മണിയൂര്‍ സ്വദേശികളായ പിതാവിനെയും മകനെയും പോലീസ് പിടികൂടി. മേപ്പയൂര്‍ പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ അട്ടക്കുണ്ട് കടവിനു സമീപത്തെ പറയമ്പത്തൊടി  വി.കെ അബ്ദുള്ള (55), മകന്‍ ഫൈസല്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 11 ചെക്ക് ലീഫുകള്‍,10 മുദ്രപത്രങ്ങള്‍ എന്നിവയാണ് അബ്ദുള്ളയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. മൂന്ന് ചെക്കുകളില്‍ ഒന്‍പതര ലക്ഷം, 7 ലക്ഷം, ഒന്നര ലക്ഷം എന്നിങ്ങനെ 18 ലക്ഷം രൂപ എഴുതിയതാണ്. ബാക്കി വരുന്നവ തുക എഴുതാത്ത ചെക്കുകളാണ്. കുറെ വര്‍ഷങ്ങളായി ഇദ്ദേഹം ബ്ലേഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നതായി പറയന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ മേപ്പയൂര്‍ എസ്.ഐ ഇ.വി അപ്പുണ്ണി, എ.എസ്.ഐ ഹമീദ്, സി.പി.ഒ മാരായ അംഗജന്‍, ബേബി എന്നിവരടങ്ങിയ സംഘമാണ് അബ്ദുള്ളയും മകന്‍ ഫൈസലിനെയും മണിയൂരിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Inside-post-2

വി.കെ അബ്ദുള്ള

Inside-post--1

ഫൈസല്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe