‘ഓപറേഷൻ ഓയോ’ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ്​ പരിശോധന

news image
Oct 19, 2023, 3:44 am GMT+0000 payyolionline.in

കൊ​ച്ചി/​മ​ര​ട്​: ന​ഗ​ര​പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ പി​ടി​കൂ​ടി. 52 ഓ​യോ ഹോ​ട്ട​ലു​ക​ളി​ലാ​ണ് ബു​ധ​നാ​ഴ്ച ‘ഓ​പ​റേ​ഷ​ൻ ഓ​യോ’ ന​ട​ത്തി​യ​ത്.

തൃ​ക്കാ​ക്ക​ര പ​ട​മു​ക​ൾ ഭാ​ഗ​ത്തു​ള്ള വൈ​റ്റ് ക്ലൗ​ഡ്സ് റെ​സി​ഡ​ൻ​സി​യി​ൽ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 ഗ്രാം ​ക​ഞ്ചാ​വും എ​യ​ർ​പി​സ്റ്റ​ളും പി​ടി​കൂ​ടി. ക​ള​മ​ശ്ശേ​രി പ​ള്ളി​ലാം​ക​ര പേ​ഴ​ങ്ക​ൽ വീ​ട്ടി​ൽ പി.​ആ​ർ. രാ​ഹു​ൽ (25), കൊ​ല്ലം കു​ണ്ട​റ ഫൗ​സി മ​ൻ​സി​ലി​ൽ ഫൗ​സി എ​ന്നി​വ​രെ​യാ​ണ് ഇ​തോ​ടൊ​പ്പം പി​ടി​കൂ​ടി​യ​ത്.

വൈ​റ്റി​ല ഹ​ബി​ന്‍റെ പ​രി​സ​ര​ത്ത് മ​ര​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​മ്പ​നം ഒ​ഴി​ക്കാ​നാ​ട്ടു​പ​റ​മ്പ് സു​ജി​ത്ത് (27) ഒ​മ്പ​തു ഗ്രാം ​എം.​ഡി.​എം.​എ, നാ​ല് ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി പി​ടി​യി​ലാ​യി. കാ​ക്ക​നാ​ട്-​ഇ​ൻ​ഫോ​പാ​ർ​ക്ക് എ​ക്സ്പ്ര​സ് റോ​ഡി​ലു​ള്ള സ​ൺ പോ​ൾ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ അ​നി​രു​ദ്ധ് ബാ​ലാ​ജി​യെ 13.5 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ൽ​വ​ർ കീ ​അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി സൗ​ര​വ് ഇ-​സി​ഗ​ര​റ്റു​ക​ളു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​സി.​പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe