‘ഓട വൃത്തിയാക്കുന്നതിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’ : സുപ്രീം കോടതി

news image
Oct 20, 2023, 1:11 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഓട വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടാൽ, മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ഓവുചാൽ വൃത്തിയാക്കുന്നതിനിടെ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാൽ 20 ലക്ഷം രൂപയും ഭാഗിക അംഗവൈകല്യത്തിന് 10 ലക്ഷം രൂപയും നൽകണമെന്ന് ജസ്റ്റിസുമാരായ എസ്.രവിന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.

മനുഷ്യർ ഓടയിൽ ഇറങ്ങി വൃത്തിയാക്കുന്ന രീതി പൂർണമായും ഇല്ലാതായെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. വിധിപ്രസ്താവത്തിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 5 വർഷം രാജ്യത്ത് ഓട വൃത്തിയാക്കുന്നതിനിടെ 347 പേർ മരിച്ചതായാണ് 2022 ജൂലൈയിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽത്തന്നെ 40 ശതമാനം മരണം ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ് സംഭവിച്ചിട്ടുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe