ഓട്ടോറിക്ഷ പിക്കപ്പുമായി കൂടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

news image
Oct 4, 2013, 6:45 pm IST payyolionline.in

തിക്കോടി : ദേശീയപാതയില്‍ പെരുമാള്‍പുരം ഹൈസ്കൂളിന് സമീപം ഓട്ടോറിക്ഷ പിക്കപ്പുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍  തിക്കോടിയിലെ ചെത്തില്‍ സതീശന്‍ (30),  പള്ളിക്കര കോഴിപ്പുറം ചാത്തോത്ത് ശരത്ത് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച KL 56 A 5097 ഓട്ടോറിക്ഷ  KL 18 H 7917 പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിനും തലയ്ക്കും പരിക്കേറ്റ ഇവരെ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‍ ദേശീയപാതയില്‍ അല്‍പ സമയം  ഗതാഗതം സ്തംഭിച്ചു. പയ്യോളി എസ്.ഐ. സുദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe