കൊയിലാണ്ടി: പൂക്കാട്ഒറ്റ നമ്പർ ലോട്ടറി റെയ്ഡില്‍ ഒരാൾ അറസ്റ്റിൽ. ചേമഞ്ചേരി തുവ്വക്കോട് മാവുള്ളി മീത്തൽ നിനിലേഷ് (37) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പൂക്കാട് കാഞ്ഞിലശ്ശേരി റോഡിലെ മലബാർ ഫാൻസി ആൻ്റ് ടോയ്സ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
10000 രൂപയും ഒറ്റ നമ്പർ എഴുതാനുള്ള പേപ്പറുകളും പിടിച്ചെടുത്തു. കൊയിലാണ്ടി സി.ഐ.എൻ.സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിന് എസ്.ഐ.മാരായ ബാബുരാജ്, ശശി, എസ്.സി.പി.ഒ. ബിജു വാണിയംകുളം, ഒ.കെ.സുരേഷ്, സി.പി.ഒ.മാരായ പ്രജീഷ്, സനൂപ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.