ഇടുക്കി: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്കി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്ഷന് കൈമാറിയത്. ഒരു മാസത്തെ ക്ഷേമ പെന്ഷന് മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഒടുവിൽ കിട്ടി ബോധിച്ചു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം

Nov 21, 2023, 9:40 am GMT+0000
payyolionline.in
സർക്കാർ ജോലി കിട്ടിയ 100ലധികം പേർ അയോഗ്യരാകും, കെഎസ്ഇബി മീറ്റർ റീഡർ നിയമനവും ..
ന്യൂനമർദ്ദ പാത്തി: കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഓറഞ്ച് അലർട്ട് ..