തമിഴ് നാട്, കേരളം,കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവര്‍ച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പന്’ അഥവാ കൂസു മുനിസ്വാമി വീരപ്പന്. (ജനനം: ജനുവരി 18 1952 –മരണം:ഒക്ടോബര്‍ 18 2004) .ഇന്ത്യയുടെ റോബിന് ഹുഡ് എന്ന് വീരപ്പന് സ്വയം അവരോധിച്ചു. ബില്ഗിരിരങ്കന, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം,
ഗുണ്ടിയാല് വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,000-ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളില്‍ വീരപ്പന് വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാന്‍ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പന് കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. , ഇവരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇതിനു പിന്നാലെ 200-ഓളംആനകളെ കൊന്ന് ആനകൊമ്പ് ഊരിയതിനും $2,600,000 ഡോളര്‍ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടണ്‍ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളര്‍ വിലമതിക്കുന്നു) വീരപ്പന്റെ പേരില്‍ കേസുകള്‍ നിലനിന്നു.