എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി

news image
Sep 6, 2023, 11:33 am GMT+0000 payyolionline.in

തൃശൂർ: സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം തൃശൂർ അയ്യന്തോൾ ഹരിശ്രീ നഗറിൽ തേജസ്വിനിയിൽ എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ ഹരികൃഷ്‌ണനും തൃശൂർ മാടക്കത്തറ പണിക്കപ്പറമ്പിൽ ശരശ്‌ചന്ദ്രന്റേയും വൽസലകുമാരിയുടേയും മകൾ അശ്വതിയും വിവാഹിതരായി.

കുട്ടനല്ലൂർ സിവിസി പ്രസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌കാരാട്ട്‌, വൃന്ദകാരാട്ട്‌, എം എ ബേബി, സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ,  സംസ്ഥാന സെക്രട്ടറിയറ്റ്‌, കമ്മിറ്റി അംഗങ്ങൾ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്ട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ,   പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, നടൻമാരായ മമ്മുട്ടി,  സുരേഷ്‌ ഗോപി, മുകേഷ്‌, ആസിഫ്‌ അലി, ടി ജി രവി, ഇടവേള ബാബു, ഇർഷാദ്‌, രമേഷ്‌ പിഷാരടി, സംവിധായകരായ രൺജി പണിക്കർ, പ്രിയനന്ദൻ  തുടങ്ങിയവരും  വിവിധ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe