കോഴിക്കോട് എന്‍.ആര്‍.ഐ അസ്സോസ്സിയേഷന്റെ മലബാര്‍ മഹോത്സവം നവംബറില്‍ കുവൈറ്റില്‍

news image
Oct 21, 2013, 2:00 pm IST payyolionline.in

കുവൈറ്റ്‌ : കുവൈറ്റിലെ കോഴിക്കോട് ജില്ല നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ല എന്‍ ആര്‍ ഐ അസോസ്സിയേഷന്‍ കുവൈറ്റ് [ കെ ഡി എന്‍ എ ] ഈ വര്‍ഷവും മലബാര്‍ മഹോത്സവം ആഘോഷിക്കുന്നു . നവംബര്‍ 15 ന് മാനാഞ്ചിറ സ്ക്വയര്‍ അങ്കണത്തില്‍ [അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍- കുവൈറ്റ്‌]  രാവിലെ 10 മണിക്കു തുടങ്ങി രാത്രി 12 മണിവരെ നീളുന്ന പരിപാടികളില്‍ കുവൈറ്റില്‍ നിന്നും നാട്ടില്‍ നിന്നും ഉള്ള പ്രമുഖ വ്യക്തികളും സിനിമ പ്രവര്‍ത്തകരും മറ്റെല്ലാ രംഗത്തുമുള്ള കലാ കാരന്മാരും പങ്കെടുക്കും. കേരളത്തിന്‍റെ തനതായ എല്ലാ കലാരൂപങ്ങളും അരങ്ങേറുന്ന ഈ പരിപാടിയില്‍ പാചക മത്സരവും മൈലാഞ്ചി മത്സരവും ഉണ്ടായിരിക്കും. മുന്‍വര്‍ഷങ്ങളില്‍  നടത്തപ്പെട്ട മലബാര്‍ മഹോത്സവത്തിന്റെ വിജയവും വന്‍  ജനസാന്നിധ്യവും  സഹകരണവുമാണ് ഈ വര്‍ഷവും പരിപാടി നടത്തുന്നതിനുള്ള പ്രചോദനം എന്ന്  സംഘാടകര്‍ അറിയിച്ചു . കോഴിക്കോട് എം പി  എം.കെ രാഘവന്‍, പ്രശസ്ത സിനിമ സംവിധായകനും നടനുമായ ജോയി   മാത്യു,  മഴവില്‍ മനോരമ  റിയാലിറ്റി കോമഡി പരിപാടികളിലൂടെ പ്രശസ്തരായ കാലിക്കറ്റ്‌ വി ഫോര്‍ യു ടീം, കൈരളി പട്ടുറുമാല്‍ വിജയി ദില്‍ന ഹസന്‍ കൂടാതെ കുവൈറ്റിലെ പ്രമുഖരായ കലാകാരന്‍മാരും സാസ്കാരിക, സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.

മുന്‍ വര്‍ഷങ്ങളിലെ പരിപാടികളുടെ  ചിത്രങ്ങള്‍

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe