കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. മത്സ്യ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ ക്യാമ്പ് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

എലത്തൂർ കോസ്റ്റൽ പോലീസും മലബാർ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇൻസ്പക്ടർ എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ടി.കെ ജോസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി വി ഇബ്രാഹിം കുട്ടി, കെ.ടി.യു റഹ്മത്ത്, ബബിത, കൊയിലാണ്ടി സി ഐ.എൻ, സുനിൽ കുമാർ, യു.കെ.രാജൻ സംസാരിച്ചു. എലത്തൂർ കോസ്റ്റൽ സബ്ബ് ഇൻസ്പ ക്ടർ രജ്ഞിത് സ്വാഗതവും സബ്ബ് ഇൻസ്പക്ടർ സദാനന്ദൻ നന്ദിയും പറഞ്ഞു.